മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് വമ്ബന്മാർ ആധിപത്യം പുലർത്തി. ആദ്യ പകുതിയില്‍ തന്നെ ജോവോ നെവസ് ഇരട്ട ഗോളുകള്‍ (6', 39') നേടി.......
88.16 മീറ്റർ എറിഞ്ഞ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര ചാമ്ബ്യനായി
ആദ്യ ത്രോയിലാണ് നീരജ് ഈ ദൂരം കണ്ടെത്തിയത്.
ജർമനിയുടെ ജൂലിയൻ വെബർ (87.88 മീറ്റർ) രണ്ടാമതെത്തി. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡാ സില്‍വ 86.62 മീറ്റർ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. ......
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
വൈ. ജയ്സ്വാൾ, കെ രാഹുൽ എന്നിവരാണ് ക്രീസിൽ.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യക്ക് 8 ഓവറിൽ 26/0 ആണ് സ്കോർ
വൈ ജയ്സ്വാൾ 19 (25)
കെ രാഹുൽ 7(23)
സായ് സുദര്ശന് ടീം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതാണ് ഹെഡിംഗ്ലി ടെസ്റ്റിന്റെ മറ്റൊരു ആകര്‍ഷണം.
മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ......
ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ എഫ്സി പോർട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർ മിയാമി ചരിത്ര വിജയം നേടി. ഏതൊരാളെയും അമ്പരപ്പിക്കും വിധം മാജിക്കൽ ഫ്രീകിക്കിലൂടെ ഇതിഹാസ താരം ലയണൽ മെസ്സിയാണ് ഇന്റർ മിയാമിക്ക് വിജയഗോൾ സമ്മാനിച്ചത്. ......
സെലിബ്രിറ്റി ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
ഡിസംബർ പതിമൂന്ന് മുതല്‍ പതിനഞ്ചുവരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങള്‍ സന്ദർശിക്കും.
എന്നാല്‍, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോള്‍ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
സതാദ്രു ദത്ത എന്ന വ്യക്തിയാണ് മെസ്സിയെ കൊല്‍ക്കത്തയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ മാറഡോണയെയും റൊണാള്‍ഡീന്യോയെയും കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്നതും ഇദ്ദേഹംതന്നെയായിരുന്നു.
ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും ഫുട്ബോള്‍ താരങ്ങളും അണിനിരക്കുന്ന സെവന്‍സ് ടൂര്‍ണമെന്റാണ് ഗോട്ട് കപ്പ്.
കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
എന്നാല്‍ മെസ്സിയുടെ യാത്രയില്‍ ഫുട്ബോള്‍ മത്സരമുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകള്‍. ......
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കന്നിക്കിരീടം ചൂടി ദക്ഷിണാഫ്രിക്ക. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക വിജയകിരീടം നേടിയത്. ......
2028 വരെയുള്ള മൂന്ന് വർഷത്തെ കരാറാണ് അർഷ് ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചിരിക്കുന്നത്.......
ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിന് പ്രതിസന്ധി. കോച്ച് ഗൗതം ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയതാണ് ടീം ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ......
കൊച്ചി : കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങൾക്ക് ഈ സുവർണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ......
കൊച്ചി: എറണാകുളം ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ട മല്‍സരം സംഘടിപ്പിച്ചു. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി റീജ്യണല്‍ സ്പോര്‍ട്സ് സെന്ററില്‍ നാലു ദിവസങ്ങളിലായി നടന്ന ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 11 ആണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ അദെല്‍ ജേക്കബ് ജോ, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിധി ബി.നായര്‍, ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ അദെല്‍ ജേക്കബ്ബ്,ജോഷ് മാത്യു പൗലോസ് സഖ്യം, എന്നിവരും അണ്ടര്‍ 13 വ്യക്തിഗത വിഭാഗത്തില്‍ അസ്ട്രിഡ് ജോസഫ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജുവരിയ ഷെഹസാദി, ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ ആസ്ട്രിഡ് ജോസഫ്, എഡ്ലിന് തോമസ് സംഖ്യം, പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ ജുവരിയ ഷെഹസാദി, രേവ വീരേന്ദ്രനാഥ് സഖ്യം എന്നിവരും വിജയിച്ചു. ......